ഭരണ പ്രതിപക്ഷങ്ങള്‍ കടിപിടി നിര്‍ത്തണം -കാന്തപുരം 18/02/2013
കയ്പമംഗലം: ആവശ്യമുള്ളതിനും ഇല്ലാത്തതിനുംവേണ്ടി ഭരണ-പ്രതിപക്ഷങ്ങള്‍ കാട്ടിക്കൂട്ടുന്ന കടിപിടി അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. പെരിഞ്ഞനം ജാമി അ: മഹ്മൂദിയ ട്രസ്റ്റിന്റെ വാര്‍ഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റംകൊണ്ടും ജലക്ഷാമംകൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ രാഷ്ട്രീയക്കാര്‍ കാട്ടുന്ന ഇത്തരം ആക്രോശങ്ങള്‍ രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.വി. അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. പൊന്മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കെ.ആര്‍. നസ്‌റുദ്ദീന്‍ ദാരിമി തുടങ്ങിയവരും പ്രസംഗിച്ചു. ജാമി അ: മഹ്മൂദിയ്യ ട്രസ്റ്റിന് കീഴില്‍ നിര്‍മിച്ച പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും 'മഹ്മൂദി' ബിരുദം കഴിഞ്ഞവര്‍ക്കുള്ള സനദ്ദാനവും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.

Post a Comment