Homeമുഹിമ്മാത്ത് സമ്മേളനത്തിന് തുടക്കം.
മുഹിമ്മാത്ത് സമ്മേളനത്തിന് തുടക്കം.
Friday, 21 December 20120 comments
ആയിരങ്ങള്ക്ക് ആത്മീയ നിര്വവൃതി സമ്മാനിച്ച് മുഹിമ്മാത്ത് സ്ഥാപന സമുഛയത്തിന്റെ ഇരുപതാം വാര്ഷിക ബിരുദ ദാന മഹാ സമ്മേളനത്തിന് പുത്തിഗെ മുഹിമ്മാത്ത് നഗറില് പ്രൗഢ ഗംഭീര തുടക്കം.
പ്രഥമ ദിനം നടന്ന ദിക്റ് ദുആ സമ്മേളനം വിശ്വസികള്ക്ക് ശാന്തിയുടെ സന്ദേശം പകര്ന്നു. ദിക്റ് ഹല്ഖയ്ക്ക് സമസ്ത പ്രസിഡന്റ് താജുല് ഉലമ സയ്യിദ് അബ്ദുല് റഹ്മാന് അല് ബുഖാരി നേതൃത്വം നല്കി. പ്രാരംഭ പ്രാര്ത്ഥനക്ക് എം. അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയയും സമാപന പ്രാര്ത്ഥനക്ക് സയ്യിദ് അബ്ദുല് റഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള് ബായാര് തങ്ങള് നേതൃത്വം നല്കി.
ജുമുഅക്ക് ശേഷം ഇച്ചിലങ്കോട് മഖാം, ത്വാഹിറുല് അഹ്ദല് മഖാം സിയാറത്തോടെയും വര്ണ ശഭളമായ വിളംബര ഘോഷയാത്രയോടയുമാണ് മൂന്ന് ദിവസത്തെ സമ്മേളന പരിപാടികള്ക്ക് തുടക്കം കുറിച്ചത്. സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള് മാട്ടൂല് നേതൃത്വം നല്കി.
സ്വാഗത സംഘം ചെയര്മാന് സയ്യിദ് മുഹമ്മദ് ഉമറുല് ഫാറൂഖ് അല് ബുഖാരി പതാക ഉയര്ത്തിയതോടെ നഗരി ജനനിബിഢമായി.
സമ്മേളനം സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള് കല്ലക്കട്ടയുടെ പ്രാര്ത്ഥനയോടെ സയ്യിദ് സൈനുല് ആബിദീന് ബാഫഖി മലേഷ്യ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസന് അഹ്ദല് തങ്ങള് അധ്യക്ഷത വഹിച്ചു.
സുവനീര്റുകളുടെ പ്രകാശനം ഹമീദ് ഈശ്വരം മംഗലം, കരീം തളങ്കര തുടങ്ങിയവര് നിര്വഹിച്ചു. ചിത്താരി അബ്ദുല്ല ഹാജി, ഇബ്രാഹീം ഹാജി ഉപ്പള ഏറ്റ് വാങ്ങി. എസ്.എസ്.എഫ് സമ്മേളനപ്പെട്ടി ഹസന് തങ്ങള് പ്രകാശനം ചെയ്തു.
ബുക്ക് ഫെയര് ഉദ്ഘാടനം ജില്ലാ ഇന്ഫര്മേഷന് ഓഫീസര് കെ. അബ്ദുല് റഹ്മാന് നിര്വഹിച്ചു. പള്ളങ്കോട് അബ്ദുല് ഖാദിര് മദനി സ്വാഗതം പറഞ്ഞു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന് സഖാഫി, ഹാജി അമീറലി ചൂരി, സി.അബ്ദുല്ല മുസ്ലിയാര് ഉപ്പള, സുലൈമാന് കരിവെള്ളൂര്, അബ്ദുല് ഖാദിര് സഖാഫി മൊഗ്രാല് സയ്യിദ് ഇബ്രാഹീം ഹാദി സഖാഫി ചൂരി, സയ്യിദ് കുഞ്ഞിക്കോയ തങ്ങള് സുള്ള്യ, ഹാഫിസ് അബ്ദുസ്സലാം നിസാമി ചെന്നാര് (മന്ശര്), യു.എസ്.ഹംസ (പ്രസിഡന്റ്, ഉള്ളാള് ദര്ഗ്ഗ), അബൂബക്കര് സിദ്ദീഖ് സഖാഫി(ബായാര് മുജമ്മഅ്), സി.എച്ച് അലിക്കുട്ടി ഹാജി ,എ.ബി അബ്ദുല്ല മാസ്റ്റര്, മുഹമ്മദ് സഖാഫി തോക്കെ, ശീര് സഖാഫി കൊല്യം, ഹനീഫ് നാപ്പോക്ലു, ഹുസൈന് ഹാജി സുല്ത്താന്, കൊടാജ, അസീസ് കടപ്പുറം, സുബൈര് പടുപ്പ് തുടങ്ങിയവര് സംബന്ധിച്ചു.




Post a Comment