ഡല്‍ഹി സംഭവം രാജ്യത്തിനു അപമാനകരം: കാന്തപുരം
മുഹിമ്മാത്ത് നഗര്‍: ഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ രാജ്യത്തിന് നാണക്കേടാണെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്ഥാവിച്ചു.
ധാര്‍മ്മികതയുടെ സര്‍വ്വ സീമകളും ലംഘിച്ച് നടക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നു. കേരളത്തില്‍ ധാര്‍മ്മിക വിദ്യാഭ്യാസം നല്‍കുന്ന സമുഛയങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് മാത്രം വലിയൊരു സമൂഹം ധാര്‍മ്മികതയിലൂടെ വളര്‍ന്നു വരുന്നത് അഭിമാനകരമാണ് കാന്തപുരം പറഞ്ഞു.
ഉത്തര കേരളത്തിലെ സുന്നി സമൂഹത്തിനു ദിശ കര്‍ന്നു നല്‍കിയ സ്വാതിക നേതാവാണ് മര്‍ഹൂം സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു.



Post a Comment