കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ 2013 ജനുവരി 24, 25 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍, ഫര്‍വാനിയ ഐ.സി.എഫ്. സെന്ററില്‍, പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പ്രഭാഷണങ്ങള്‍, സി.ഡി., ലഘുലേഖ വിതരണം, പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. പരിപാടികളില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രമുഖ പ്രഭാഷകനും പ്രവാചക ചരിത്ര ഗവേഷകനുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ജനുവരി 24ന് മന്‍സൂരിയ ശൈഖ് രിഫാഈ ദീവാനിയില്‍ 2000 പേര്‍ക്കുള്ള ഭക്ഷണ വിതരണവും സംഘടിപ്പിക്കും.
പരിപാടിയുടെ വിജയത്തിനായി അബ്ദുല്‍ ഹകീം ദാരിമി (ചെയര്‍മാന്‍), ശുക്കൂര്‍ കൈപ്പുറം (ജന.കണ്‍വീനര്‍), വി.ടി. അലവി ഹാജി (ട്രഷറര്‍), എം.പി.എം. സലീം (പ്രോഗ്രാം), അലവി സഖാഫി തെഞ്ചേരി (പ്രചാരണം), മുഹമ്മദ്‌കോയ സഖാഫി (ഫുഡ്), സി.ടി.എ.ലത്തീഫ് (വളണ്ടിയര്‍) എന്നിവര്‍ ഭാരവാഹികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.



Post a Comment