Welcome to SSFMEDIA.com

മദനി ക്ക് നീതി നല്‍കണം എന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷട്ടാരുമായി കാന്തപുരം ഉസ്താദ് കൂടിക്കാഴ്ച നടത്തി

Wednesday, 19 December 20120 comments

മദനി ക്ക് നീതി നല്‍കണം എന്ന ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷട്ടാരുമായി കാന്തപുരം ഉസ്താദ് കൂടിക്കാഴ്ച നടത്തി... ശേഷം പരപ്പന അഗ്രഹാര ജയിലില്‍ മദനിയെ ഉസ്താദ് സന്ദര്‍ശിച്ചു...
പ്രിയ സുഷീല്‍ കുമാര്‍ ഷിന്‍ഡേ, 
ബാംഗ്ലൂര്‍ ബോംബ്‌ സ്‌ഫോടന കേസില്‍ കുറ്റമാരോപിച്ച്‌ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ വിഷയത്തിലേക്ക്‌ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ്‌ ഞാനീ കത്തെഴുതുന്നത്‌. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള, മഅ്‌ദനിയുടെ ഇപ്പോഴും തുടരുന്ന ജയില്‍ വാസം പല കാരണങ്ങള്‍ കൊണ്ടും ആശങ്ക ഉളവാക്കുന്നതാണ്‌. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ കുറ്റമാരോപിക്കപ്പെട്ട്‌ അറസ്റ്റ്‌ ചെയ്യുകയും ജാമ്യം പോലും നിഷേധിച്ച്‌ പത്ത്‌ വര്‍ഷത്തോളം ജയിലില്‍ കഴിയുകയും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‌ത മഅ്‌ദനി തീര്‍ത്തും അവിശ്വസനീയ സാഹചര്യത്തിലാണ്‌ വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയമസഹായികളും ഉന്നയിച്ച അഭിപ്രായങ്ങളും മാധ്യമ വാര്‍ത്തകളും മുഖവിലക്കെടുക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഈ കേസില്‍ കുടുക്കുകയായിരുന്നു എന്ന്‌ വേണം അനുമാനിക്കാന്‍.
ഈ കേസില്‍ മഅ്‌ദനിക്ക്‌ സുതാര്യമായ വിചാരണയും വൈകാതെയുള്ള നീതിയും ഉറപ്പ്‌ വരുത്തണമെന്നാണ്‌ നീതിയില്‍ വിശ്വസിക്കുന്ന സഹൃദയരുടെ ആവശ്യം. മഅ്‌ദനിയുടെ കേസുകള്‍ നിരന്തരം മാറ്റിവെക്കുന്നതും വിചാരണപ്രക്രിയ അനന്തമായി നീണ്ടുപോകുന്നതും നീതിന്യായ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച്‌ സംശയങ്ങള്‍ വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. മഅ്‌ദനിയുടെ ഇപ്പോഴത്തെ അവസ്ഥ, നീതിയിലും നന്മയിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു വൈകാരിക വിഷയമായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്‌ എന്ന കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തട്ടെ. മഅ്‌ദനിയുടെ മതവിശ്വാസവും ന്യൂനപക്ഷ രാഷ്‌ട്രീയ നിലപാടുകളുമാണ്‌ അദ്ദേഹം ഇവ്വിധം പീഡിപ്പിക്കപ്പെടാന്‍ കാരണമെന്ന ധാരണയും പ്രബലമാണ്‌. ആയതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, മഅ്‌ദനിയുടെ ജീവന്‌ വല്ല വിപത്തും സംഭവിച്ചാല്‍ അത്‌ സമൂഹത്തില്‍ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ദുര്‍ബലമായ പ്രതിലോമ പ്രവണതകള്‍ ശക്തിപ്പെടാനുള്ള കാരണമായി അത്‌ മാറുകയും ചെയ്‌തേക്കാം.
കുറ്റക്കാരനാണെന്ന്‌ തെളിയിക്കപ്പെട്ടാല്‍, മഅ്‌ദനിയെ ശിക്ഷിക്കുന്നതിന്‌ ഞാന്‍ എതിരല്ല. അതേസമയം, അദ്ദേഹത്തിന്റെ വിചാരണാ തടവ്‌ അനന്തമായി നീണ്ടുപോകുന്നത്‌ എന്നെ അങ്ങേയറ്റം ആശങ്കാകുലനാക്കുന്നുണ്ട്‌. അതിനാല്‍, മഅ്‌ദനിക്ക്‌ സുതാര്യമായ വിചാരണ ഉറപ്പ്‌ വരുത്തുകയും അതിന്റെ പ്രാഥമിക നടപടി എന്ന നിലയില്‍ അദ്ദേഹത്തിന്‌ ജാമ്യം ലഭിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയും വേണം. മഅ്‌ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ചികിത്സയും ഉറപ്പ്‌ വരുത്തണം. സ്വാഭാവികമായ നീതി നിഷേധിക്കപ്പെട്ട്‌ മഅ്‌ദനി അനന്തമായി ജയിലില്‍ കഴിയേണ്ടിവരുന്നത്‌ നമ്മുടെ മതേതര ജനാധിപത്യ രാജ്യത്തിന്‌ അപമാനകരമാണ്‌. നീതിനിര്‍വഹണത്തെ വിവേചനങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ബലപ്പെടാനേ അത്‌ ഉപകരിക്കുകയുള്ളൂ.

വിശ്വസ്‌തതയോടെ,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി,
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ
Share this article :

Post a Comment

 
Support : Cara Gampang | Creating Website | Johny Template | Mas Templatea | Pusat Promosi
Copyright © 2011. MEDIA Room - All Rights Reserved
Template Created by Creating Website Modify by CaraGampang.Com
Proudly powered by Blogger