Welcome to SSFMEDIA.com

ഡല്‍ഹി സംഭവം : ഐ.സി.എഫ്.ഉല്‍കണ്ഠ രേഖപ്പെടുത്തി

Friday, 28 December 20120 comments


ദമ്മാം: സ്ത്രീ സമൂഹത്തിനു നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമണങ്ങളില്‍ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍കമ്മിറ്റി സംഘടിപ്പിച്ച “പാഠശാല” ഉല്‍കണ്ഠ രേഖപ്പെടുത്തി, പരിഷ്‌കൃത ലോകത്തിനു തന്നെ അപമാനകരമായ സംഭാവനമാണ് ഡല്‍ഹിയില്‍നടന്നത് , കുറ്റവാളിക ള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍അധികൃതര്‍തയ്യാറാകണം ,
നിയമത്തിന്റെ പഴുതുകളുപയോകിച്ചു കുറ്റവാളികളെ ഒരിക്കലും രക്ഷപ്പെടാന്‍അനുവദിച്ചുകൂടാ , ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലും പ്രബുദ്ധതക്ക് നിരക്കാത്ത സംഭവ വികാസങ്ങളാണ് കണ്ടു വരുന്നു , മാതൃപിതൃ, സാഹോദര്യ ബന്ധങ്ങള്‍ക്ക് പ്പോലും മൃഗീയതയ്ക്ക് വഴി മാറി കൊണ്ടിരിക്കുകയാണ് വിവര സാങ്കേതിക വിദ്യയുടെ വികാസം തെറ്റായ ദിശയിലേക്കു വഴി തിരിച്ചു വിടാനുള്ള നീക്കം സമൂഹത്തില്‍വ്യാപകമായി വരുന്നു , മത സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ഈ സ്ഥിതി വിശേഷങ്ങള്‍ വിഷയത്തില്‍ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വ്യാപകമായ ബോധവല്‍കരണങ്ങളിലൂടെ സമൂഹത്തെ ബോധവല്കരിക്കുകയും വേണം പാഠശാല അഭിപ്രായപ്പെട്ടു.
ദമ്മാം സഫ ഓഡിറ്റോറിയത്തില്‍നടന്ന സംഗമം ഐ.സി.എഫ് നാഷണല്‍ട്രഷറര്‍അബ്ദുല്‍ലത്തീഫ് അഹ്‌സനി ഉല്‍ഘാടനം ചെയ്തു , അബ്ദുല്‍റഹ്മാന്‍സഖാഫി അധ്യക്ഷത വഹിച്ചു , 'എഫ്ക്ടിവ് മീറ്റിംഗ്', 'പ്രവര്‍ത്തകന്റെ സംസ്‌കാരം' എന്നി സെഷനുകള്‍ക്ക് നാഷണല്‍ഓര്‍ഗനൈസര്‍ അബ്ദുല്‍റഹീം പാപ്പിനിശ്ശേരിയും, നാഷണല്‍ജനറല്‍സെക്രട്ടറി അബൂബക്കര്‍ അന്‍വരിയും അവതരിപ്പിച്ചു , നാഷണല്‍സെക്രട്ടറി നിസാര്‍കാട്ടില്‍കീ നോട്ട്‌സ് അവതരിപ്പിച്ചു , ഗ്രൂപ്പ്‌ലീഡര്‍മാരായ അഹമ്മദ്കുട്ടി സഖാഫി , ഉമര്‍സഖാഫി , സഈദ് മുസ്ലിയാര്‍, ഹുസൈന്‍ബാഖവി എന്നിവര്‍സംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി , സൈദ്‌സഖാഫി ചെറുവേരി സമാപന പ്രഭാഷണം നടത്തി ,ശരീഫ് സഖാഫി , മുഹമ്മദ് റഫിഖ് വയനാട് , അബ്ദുല്‍കബീര്‍കരിപ്പോള്‍, അബ്ബാസ്‌തെന്നല , സമദ് മുസ്ലിയാര്‍, എന്നിവര്‍പങ്കെടുത്തു , അന്‍വര്‍കളറോഡ് സ്വാഗതവും , സലിം പാലച്ചിറ നന്ദിയും പറഞ്ഞു


Share this article :

Post a Comment

 
Support : Cara Gampang | Creating Website | Johny Template | Mas Templatea | Pusat Promosi
Copyright © 2011. MEDIA Room - All Rights Reserved
Template Created by Creating Website Modify by CaraGampang.Com
Proudly powered by Blogger