ഉലമാസമ്മേളനം ആത്മീയനേതൃത്വം കൊണ്ട് ധന്യമായി പുത്തിഗെ: മുഹിമ്മാത്ത് ഇരുപതാം വാര്‍ഷികഭാഗമായി സംഘടിപ്പിച്ച ഉലമാ സമ്മേളനം ആത്മീയ നേതൃത്വങ്ങളുടെ സാന്നിധ്യം കൊണ്ടും പഠനാര്‍ഹമായ ക്ലാസുകളെ കൊണ്ടും ശ്രദ്ധേയമായി. മതവിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും സംഗമം ചര്‍ച്ച ചെയ്തു. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദുര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ. ഇസ്സുദ്ദീന്‍ സഖാഫി, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹുസൈന്‍ സഅദി കെ സി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബേക്കല്‍ അഹ്മദ് മുസ്ലിയാര്‍, ശാഫി ഫൈസി മൊഗ്രാല്‍പുത്തൂര്‍, എന്‍ എം ഉസ്മാന്‍ മുസ്ലിയാര്‍ മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ================================ ധന്യം പ്രഥമ ദിനം മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് സമ്മേളനത്തിന്റ പ്രഥമ ദിനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ , സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായി... |
Post a Comment