പുത്തിഗെ: മുഹിമ്മാത്ത് പോലുള്ള സ്ഥാപനങ്ങള്‍ നിറവേറ്റുന്നത് കേവലം മുസ്ലിംകളുടെ മാത്രം ആവശ്യങ്ങളല്ലെന്നും ദേശീയ ആവശ്യങ്ങള്‍ കൂടിയാണെന്നും കേന്ദ്ര മുശാവറ അംഗം കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി പറഞ്ഞു. മതസ്ഥാപനങ്ങള്‍ മുസ്ലിംകളുടെ ആവശ്യം മാത്രമാണ് നിറവേറ്റുന്നത് എന്ന് കരുതുന്നുവെങ്കില്‍ വിഡ്ഢിത്തമാണത്. അതുകൊണ്ടുതന്നെ അത്തരം മതസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ദേശീയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആത്മാര്‍ഥത കൈമുതലാക്കി കെട്ടിപ്പടുത്ത മുഹിമ്മാത്ത് വിദ്യാഭ്യാസ കാരുണ്യ മണ്ഡലങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം ഉണര്‍ത്തി. മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക സമ്മേളന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



Post a Comment