കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാന്‍ പ്രവാസികള്‍ ബദ്ധശ്രദ്ധരാകണം ദേവര്‍ശോല
പുത്തിഗെ: പ്രവാസി കുടുംബങ്ങളില്‍ കുടുംബ ബന്ധങ്ങള്‍ക്ക് വിള്ളലുണ്ടാകുന്ന സാഹചര്യം വര്‍ദ്ധിച്ച് വരികയാണെന്ന് ദേവര്‍ശോല അബ്ദുസ്സലാം മുസ്ല്യാര്‍ മുഹിമ്മാത്ത് പ്രവാസി സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രവാസികള്‍ കൂടുതല്‍ ബദ്ധസ്രദ്ധരാകണം.
പ്രാരാബ്ധങ്ങള്‍ നിറഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ ഐശ്വര്യവും പരസ്പര സ്‌നേഹവും കൈമോശം വന്ന് പോകരുത്. ദീനീ സ്ഥാപനങ്ങളുടെ നില നില്‍പില്‍ പ്രവാസികളുടെ സജീവമായ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും അദ്ധേഹം ഉണര്‍ത്തി.



Post a Comment